ക്യാപ്റ്റന്‍ കൂളിനും കണ്‍ട്രോള്‍ പോയി! ഔട്ട് ജസ്റ്റ് മിസ്സായി...

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ക്യാപ്റ്റന്‍ കൂള്‍ എന്നു വിളിപ്പേരുള്ള എം എസ് ധോണിയും ദേഷ്യപ്പെട്ടു!

author-image
Web Desk
New Update
ക്യാപ്റ്റന്‍ കൂളിനും കണ്‍ട്രോള്‍ പോയി! ഔട്ട് ജസ്റ്റ് മിസ്സായി...

 

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ക്യാപ്റ്റന്‍ കൂള്‍ എന്നു വിളിപ്പേരുള്ള എം എസ് ധോണിയും ദേഷ്യപ്പെട്ടു! പതിറാണ എറിഞ്ഞ 15-ാം ഓവറിന്റെ മൂന്നാം പന്തിലാണ് സംഭവം. കാലില്‍ കൊണ്ട പന്തില്‍ ഹെറ്റ്‌മെയര്‍ റണ്ണിനായി ഓടി. ധോണി ഓടിയെത്തി പന്ത് എടുത്ത് ബൗളിംഗ് എന്‍ഡിലെ സ്റ്റംമ്പ് ലക്ഷ്യമാക്കി എറിഞ്ഞു.

ഡയറക്ട് ത്രോ കൊണ്ടിരുന്നെങ്കില്‍ ഹെറ്റ്‌മെയര്‍ ഔട്ടായേനെ. എന്നാല്‍, ധോണിയുടെ ത്രോ പതിറാണ തടയുകയായിരുന്നു. ഈ സമയയത്താണ് ധോണി ദേഷ്യപ്പെട്ടത്.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് റോയല്‍സ് സ്വന്തമാക്കിയത്. 43 പന്തില്‍ 77 റണ്‍സെടുത്ത യശ്വസി ജയ്‌സ്‌വാളാണ് രാജസ്ഥാന്‍ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്റെ പ്രകടനവും നിര്‍ണായകമായി.

ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ദേവദത്ത് പടിക്കലും ധ്രുവ് ജുറലും അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണമാണ് ഒടുവില്‍ രാജസ്ഥാന് രക്ഷയായത്.

cricket IPL 2023 m s dhoni