ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി, പെപ്ര പരിക്കിന്റെ പിടിയില്‍

പരിക്കിനെ തുടര്‍ന്ന് പെപ്ര ഈ സീസണില്‍ ഇനി കളിക്കില്ല എന്ന് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

author-image
Athira
New Update
ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി, പെപ്ര പരിക്കിന്റെ പിടിയില്‍

 

കൊച്ചി :  പരിക്കിനെ തുടര്‍ന്ന് പെപ്ര ഈ സീസണില്‍ ഇനി കളിക്കില്ല എന്ന് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കലിംഗ സൂപ്പര്‍ കപ്പില്‍ ജംഷഡ്പൂര്‍ എഫ് സിയെ നേരിടുന്നതിനിടയിലാണ്  ഘാന സൂപ്പര്‍ താരം ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റത്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പെപ്രയുടെ പരിക്കിനെ കുറിച്ച് ആരാധകരെ അറിയിച്ചത്.

2023-24 സീസണുകളില്‍ ഏറ്റവും കൂടുതല്‍ പരിക്കുകള്‍ മഞ്ഞപ്പടയെയാണ് പിടികൂടിയിട്ടുള്ളത്. ഐഎസ്എല്‍ സീസണ്‍ പുനരാരംഭിക്കും മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ് ഈ വാര്‍ത്ത. പെപ്രെയ്ക്ക് പകരം അവരുടെ വിദേശ താരമായ ജസ്റ്റിനെ ടീം തിരിച്ചു വിളിച്ചിട്ടുണ്ട്. 20കാരനായ ജസ്റ്റിന്‍ ഇപ്പോള്‍ ഗോകുലം കേരളയില്‍ കളിക്കുകയാണ്. താരം ഉടന്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. പെപ്ര എല്ലാ സീസണുകളിലും ബ്ലാസ്റ്റേഴ്‌സിനായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഐഎസ്എല്ലില്‍ 2 ഗോളും ഒരു അസിസ്റ്റും താരം നേടിയിരുന്നു.

news updates sports news Latest News