13 വിക്കറ്റുമായി പീയൂഷ് ചൗള, വിക്കറ്റ് വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്

വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ചൗള രണ്ട് വിക്കറ്റ് സ്വന്തമാക്കി.

author-image
Web Desk
New Update
13 വിക്കറ്റുമായി പീയൂഷ് ചൗള, വിക്കറ്റ് വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്

മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ചൗള 13 വിക്കറ്റുകള്‍ നേടി. വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ചൗള രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയതാണ് പീയുഷ് ചൗയെ. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പീയൂഷ് ഈ സീസണില്‍ പുറത്തെടുക്കുന്നത്.

ഐപിഎല്‍ 2023ല്‍ 4-0-26-0, 4-0-33-1, 4-0-22-3, 4-0-19-1, 4-0-43-2, 3-0-15-2, 4-0-34-2, 4-0-34-2 എന്നിങ്ങനെയാണ് പീയുഷ് ചൗളയുടെ ബൗളിംഗ് പ്രകടനം. സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ അഞ്ചാമതുണ്ട് ചൗള.

31 ഓവറുകള്‍ താരം എറിഞ്ഞപ്പോള്‍ 17.38 ശരാശരിയിലാണ് 13 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഐപിഎല്‍ 2022 സീസണിലെ മെഗാ താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്ന താരമായിരുന്നു പീയുഷ് ചൗള. എന്നാല്‍ ആ സീസണില്‍ കമന്റേറ്ററുടെ കുപ്പായത്തില്‍ ഐപിഎല്ലില്‍ സജീവമായി.

2023ലെ മിനി താരലേലം വന്നപ്പോള്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ചൗളയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് പീയുഷ് ചൗള.

മുംബൈ ഇന്ത്യന്‍സിന് പുറമെ ചെന്നൈ സൂപ്പര്‍ കിംഗ്സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും കിംഗ്സ് ഇലവന്‍ പഞ്ചാബിനുമായി 173 മത്സരങ്ങള്‍ കളിച്ച ചൗള 170 പേരെ പുറത്താക്കി.

cricket IPL 2023 piyush chawla