'പ്രിയപ്പെട്ട ടീം ഇന്ത്യ.... എന്നും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം'; ആശ്വസിപ്പിച്ച് പ്രധാനമന്ത്രി, ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനവും

By priya.20 11 2023

imran-azhar

 

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

 

ലോകകപ്പില്‍ ഉടനീളം ഗംഭീരപ്രകടന കാഴ്ചവെച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്നും മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. എല്ലാ കാലത്തും ടീമിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

'പ്രിയപ്പെട്ട ടീം ഇന്ത്യ, നിങ്ങളുടെ കഴിവും നിശ്ചയദാര്‍ഢ്യവും ലോകകപ്പില്‍ ഉടനീളം പ്രകടമായിരുന്നു. വലിയ ആവേശത്തോടെയാണ് നിങ്ങള്‍ കളിച്ചത്. രാജ്യത്തിന്റെ യശസ്സ് നിങ്ങള്‍ ഉയര്‍ത്തി. ഇന്നും എന്നും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.'- പ്രധാനമന്ത്രി കുറിച്ചു.

 

അതേസമയം, ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയയെ പ്രധാനമന്ത്രി പ്രശംസിച്ചു. 'ഗംഭീരമായ വിജയത്തിന് ഓസ്ട്രേലിയയ്ക്ക് അഭിനന്ദനങ്ങള്‍! ടൂര്‍ണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്ട്രേലിയയുടേത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ട്രാവിസ് ഹെഡിന് ആശംസകള്‍'- പ്രധാനമന്ത്രി കുറിച്ചു.

 

 

OTHER SECTIONS