/kalakaumudi/media/post_banners/aa5ca5dc69cd47e29184b2b50ea9093066837bafce3511a3948bb647fa1b3a06.jpg)
പാരീസ്: പാരീസ് സെയിന്റ് ജര്‍മെയ്‌ന് വേണ്ടി കളിക്കുന്ന കിലിയന്‍ എംബാപ്പെ ഇന്ത്യയില്‍ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംബാപ്പെയെ ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇന്ത്യയില്‍ അറിയാമെന്ന് മോദി പറഞ്ഞു.
പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി എംബാപ്പെയെ കുറിച്ചും പറഞ്ഞത്. ഇന്ത്യയിലെ യുവാക്കാള്‍ക്ക് എംബാപ്പെ ആവേശമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തത്തിന്റെ പ്രധാന അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയത്. ശനിയാഴ്ച യുഎഇ സന്ദര്‍ശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം.