ചൈനീസ് തായ്‌പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍; ഇന്ത്യന്‍ താരം പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍

മലയാളി താരം പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ചൈനീസ് തായ്‌പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ കീഴടക്കിയാണ് പ്രണോയ് അവസാന എട്ടിലെത്തിയത്.

author-image
Lekshmi
New Update
ചൈനീസ് തായ്‌പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍; ഇന്ത്യന്‍ താരം പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍

തായ്‌പേയ്: മലയാളി താരം പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ചൈനീസ് തായ്‌പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ കീഴടക്കിയാണ് പ്രണോയ് അവസാന എട്ടിലെത്തിയത്. ഇന്ത്യന്‍ താരങ്ങളില്‍ പ്രണോയ് മാത്രമാണ് ഇനി ടൂര്‍ണമെന്റില്‍ ശേഷിക്കുന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ വിജയം.

തുടക്കം തൊട്ട് ആക്രമിച്ചുകളിച്ച പ്രണോയ്, വെറും 36 മിനിറ്റിനുള്ളിലാണ് ബാഡ്മിന്റന്‍ ലോക ചാംപ്യന്‍ഷിപ്പിലെ മുന്‍ വെങ്കല മെഡല്‍ ജേതാവായ സുഗിയാര്‍ടോവിനെ തറപറ്റിച്ചത്.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി. കശ്യപ്, ചൈനീസ് തായ്‌പെയിയുടെ സു ലി യങ്ങിനോടും (1621, 1721) മിക്‌സ്ഡ് ഡബിള്‍സില്‍ സിക്കി റെഡ്ഡി രോഹന്‍ കപൂര്‍ സഖ്യം, ചൈനീസ് തായ്‌പേയിയുടെ ചിയു സിയാങ് ചി ലിന്‍ ഷിയോ മിന്‍ സഖ്യത്തോടും (1321, 1821) തോറ്റു.

badminton Prannoy