ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; പ്രണോയ് സെമി ഫൈനലില്‍

മൂന്ന് ഗെയിമുകള്‍ക്ക് ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് പുരുഷ സിംഗിള്‍സ് സെമിഫൈനലിലേക്ക് മുന്നേറി.

author-image
Athira
New Update
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; പ്രണോയ് സെമി ഫൈനലില്‍

ന്യൂഡല്‍ഹി: മൂന്ന് ഗെയിമുകള്‍ക്ക് ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് പുരുഷ സിംഗിള്‍സ് സെമിഫൈനലിലേക്ക് മുന്നേറി. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചൈനീസ് തായ്പേയിയുടെ വാങ് സു വെയ്ക്കെതിരെയാണ് പ്രണോയ് മുന്നേറിയത്. ഇന്ത്യാ ഓപ്പണിലെ താരത്തിന്റെ ആദ്യ സെമിഫൈനലാണിത്.

കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ നേടിയ 31 കാരന്‍, രണ്ടാം ഗെയിമിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി, 21-11, 17-21, 21-18 എന്ന നിര്‍ണ്ണായക സ്‌കോര്‍ പുറത്തെടുത്തത്. 77 മിനിറ്റ് നീണ്ട മത്സരത്തില്‍ ലോക 28-ാം നമ്പര്‍ താരം വാങ്ങിനെതിരെ 18-ന്റെ വിജയം.

ശനിയാഴ്ച വൈകീട്ട് 3.45ന് നടക്കുന്ന സെമിയില്‍ ചൈനയുടെ ലോക രണ്ടാം നമ്പര്‍ താരം ഷി യൂഖിയാണ് 9ാം റാങ്കുകാരനായ പ്രണോയിയുടെ എതിരാളി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് ചിരാഗ് ഷെട്ടി സഖ്യവും സെമിയിലെത്തി.

 

 

sports news Latest News news updates