രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്

രാജസ്ഥാന്‍ റോയല്‍സ് താരം പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്.

author-image
Athira
New Update
രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്

രാജസ്ഥാന്‍: രാജസ്ഥാന്‍ റോയല്‍സ് താരം പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന് സീസണ്‍ ആരംഭിക്കും മുമ്പ് വലിയ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. 28 കാരനായ പേസര്‍ പ്രസീദ് കൃഷ്ണ ഈ സീസണില്‍ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ഇടത് കാലിന് പരിക്കേറ്റതിനാല്‍ താരത്തിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2024 സീസണ്‍ നഷ്ടമാകുമെന്ന് ക്ലബ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പരിക്ക് മാറാനായി അടുത്തിടെ പ്രസീദ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വലംകൈയന്‍ പേസര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പുനരധിവാസ പ്രക്രിയക്ക് വിധേയനാകും. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഫ്രാഞ്ചൈസി അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു എന്ന് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസീദിന് പകരമായ താരത്തിനെ രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചിട്ടില്ല.

sports news Latest News sports updates