റിയാദ് സീസണ്‍ കപ്പ്; അല്‍ നസറും ഇന്റര്‍ മിയാമിയും ഏറ്റുമുട്ടും

വ്യാഴാഴ്ച രാത്രി 11.30ന് റിയാദില്‍ വെച്ച് നടക്കുന്ന പ്രീസീസണ്‍ കപ്പില്‍, അല്‍ നസറിനെ ഇന്റര്‍ മയാമിയും നേരിടും.

author-image
Athira
New Update
റിയാദ് സീസണ്‍ കപ്പ്; അല്‍ നസറും ഇന്റര്‍ മിയാമിയും ഏറ്റുമുട്ടും

റിയാദ്; വ്യാഴാഴ്ച രാത്രി 11.30ന് റിയാദില്‍ വെച്ച് നടക്കുന്ന പ്രീസീസണ്‍ കപ്പില്‍, അല്‍ നസറിനെ ഇന്റര്‍ മയാമിയും നേരിടും. ഇതിഹാസ താരങ്ങളുടെ പോരാട്ടത്തിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ പരിക്ക് മൂലം സീസണ്‍ കപ്പില്‍ റൊണാഡോയ്ക്ക് കളിക്കാനാകില്ല. ഈ വര്‍ഷം ജനുവരിയിലാണ് റൊണാള്‍ഡോയും മെസിയും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. റൊണാള്‍ഡോയ്‌ക്കെതിരെ 5-4ന് മെസിയാണ് വിജയിച്ചത്.

ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും 36 തവണയാണ് ഇരുവരും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ റൊണാള്‍ഡോ 11 മത്സരം വിജയിച്ചപ്പോള്‍ മെസി 16 വിജയങ്ങള്‍ സ്വന്തമാക്കി. ലാ ലിഗയില്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരങ്ങളില്‍ 30 തവണയാണ് രണ്ട് ഇതിഹാസതാരങ്ങളും ഏറ്റുമുട്ടിയത്.

ഇന്റര്‍ മയാമിയ്ക്ക് മൂന്ന് സൗഹൃദ മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് നേടനായത്. റൊണാള്‍ഡോയുടെ പരിക്ക് മൂലം ചൈനയില്‍ നടക്കേണ്ട സൗഹൃദ മത്സരങ്ങള്‍ ഫെബ്രുവരി അവസാനത്തേക്ക് മാറ്റിവെച്ചിരുന്നു.

sports news Latest News news updates