പൃഥ്വി ഷായ്ക്ക് കാല്‍മുട്ടിന് പരിക്ക്; വന്‍ തിരിച്ചടി

യുവ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് പരിക്ക്. ദുര്‍ഹാമിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ താരത്തിനു പരിക്കേറ്റതായി നോര്‍ത്താംപ്ടന്‍ഷെയര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

author-image
Web Desk
New Update
പൃഥ്വി ഷായ്ക്ക് കാല്‍മുട്ടിന് പരിക്ക്; വന്‍ തിരിച്ചടി

ലണ്ടന്‍: യുവ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് പരിക്ക്. ദുര്‍ഹാമിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ താരത്തിനു പരിക്കേറ്റതായി നോര്‍ത്താംപ്ടന്‍ഷെയര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

താരത്തിന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. കൗണ്ടി ക്രിക്കറ്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ഓഗസ്റ്റ് 13ന് നടന്ന മത്സരത്തില്‍ നോര്‍ത്താംപ്ടന്‍ ആറു വിക്കറ്റുകള്‍ക്കു വിജയിച്ചിരുന്നു. 76 പന്തുകള്‍ നേരിട്ട പൃഥ്വി ഷാ ഈ മത്സരത്തില്‍ 125 റണ്‍സെടുത്തു പുറത്താകാതെ നിന്നിരുന്നു.

പൃഥ്വി ഷായ്ക്കു ചെറിയ പരിക്കു മാത്രമാണുള്ളതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമാണ് പരിക്ക് ഗുരുതരമാണെന്ന് നിര്‍ണയിച്ചത്.

ഇംഗ്ലണ്ടിലെ വണ്‍ഡേ കപ്പ് 2023 ല്‍ നാല് ഇന്നിങ്‌സുകളില്‍ മാത്രം ബാറ്റ് ചെയ്ത പൃഥ്വി ഷാ 429 റണ്‍സെടുത്തിരുന്നു. ഓഗസ്റ്റ് 9 ന് സോമര്‍സെറ്റിനെതിരായ പോരാട്ടത്തില്‍ 153 പന്തുകളില്‍ നിന്ന് 244 റണ്‍സാണ് താരം സ്വന്തമാക്കിയത്.

cricket sports prithvi shaw