റിയാദില്‍ ഗോള്‍മഴ: റിയാദ് സീസണ്‍ ടീമിനെ തകര്‍ത്ത് പിഎസ്ജി

ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയോനോ റൊണാള്‍ഡോയും തമ്മിലുള്ള പേരാട്ടത്തില്‍ വിജയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടൊപ്പം.

author-image
Priya
New Update
റിയാദില്‍ ഗോള്‍മഴ: റിയാദ് സീസണ്‍ ടീമിനെ തകര്‍ത്ത് പിഎസ്ജി

റിയാദ്: ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയോനോ റൊണാള്‍ഡോയും തമ്മിലുള്ള പേരാട്ടത്തില്‍ വിജയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടൊപ്പം.

റിയാദ് സീസണ്‍ ടീമിന് വേണ്ടി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയോനോ റൊണാള്‍ഡോയും പിഎസ്ജിക്ക് വേണ്ടി അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസ്സിയും ബൂട്ട്‌കെട്ടി.

കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് ഗോളുകളാണ് പിറന്നത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്ന് നെയ്മര്‍ നല്‍കിയ പന്ത് ബോക്‌സിനുള്ളില്‍ സ്വീകരിച്ച് ഗോളിയെ കബളിപ്പിച്ച് മെസ്സി വലയ്ക്കുള്ളിലാക്കി.

34-ാം മിനിറ്റില്‍ തന്നെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ സമനില പിടിച്ചു.39 -ാം മിനിറ്റില്‍ പന്തുമായി കുതിച്ച അല്‍ ധൗസാരിയെ പുറകില്‍ നിന്ന് ഫൗള്‍ ചെയ്ത ജുവാന്‍ ബെര്‍ണാഡ് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയതോടെ പിഎസ്ജി 10 പേരായി ചുരുങ്ങി.

43 -ാം മിനുട്ടില്‍ മാര്‍ക്വിനോസിലൂടെ പാരീസ് ലീഡ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ റൊണാള്‍ഡോയിലൂടെ റിയാദ് ടീം സമനില പിടിച്ചു.

പിഎസ്ജി പ്രതിരോധതാരം സെര്‍ജിയോ റാമോസ് വരുത്തിയ പിഴവ് മുതെലെടുത്ത റൊണാള്‍ഡോ തന്റെ രണ്ടാമത്തെ ഗോള്‍ നേടുകയായിരുന്നു.

രണ്ടാം പകുതിയില്‍ പാരീസ് ക്ലബിന് വേണ്ടി സെര്‍ജിയോ റാമോസും കിലിയന്‍ എംബപ്പേയും ഹ്യൂഗോ എക്കിറ്റികെയും ഗോള്‍ നേടി. റിയാദ് സീസണ്‍ ടീമിനായി കൊറിയന്‍ താരം ഹ്യുന്‍ സൂ ജങും ആന്‍ഡേഴ്‌സണ്‍ ടാലിസ്‌കയും ആശ്വാസ ഗോളുകള്‍ നേടി.

lionel messi Cristiano Ronaldo psg