By Lekshmi.20 03 2023
തൻെറ ഫുട്ബോൾ കരിയറിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പ്രീ ക്വാർട്ടറിൽ പുറത്തായ പിഎസ്ജിയെ ഞെട്ടിച്ച് ഫ്രഞ്ച് ക്ലബ് റെന്നീസ്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന്റെ ഞെട്ടൽ തീരും മുന്പാണ് ഫ്രഞ്ച് ലീഗിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
മെസ്സിയും എംബപ്പേയും അടക്കമുള്ള ലോകഫുട്ബോളിലെ മുന്നേറ്റ താരങ്ങൾ ഉണ്ടായിട്ടും ടീമിന് സ്ഥിരതയില്ലാത്തത് വൻ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.ഇന്നലെ ഫ്രഞ്ച് ലീഗിലെ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജിയുടെ തോൽവി.ടോക്കോ എകാംബി, മുൻ പിഎസ്ജി താരമായിരുന്ന അർനൗദ് മുനിങ്ങ എന്നിവരാണ് റെന്നെസിനായി ഗോളുകൾ നേടിയത്.
കഴിഞ്ഞ എട്ട് മത്സരത്തിൽ നാലെണ്ണത്തിലും പിഎസ്ജി തോറ്റിരുന്നു.ചാമ്പ്യൻസ് ലീഗ് കിരീടം ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസ്സിയെ പിഎസ്ജി തട്ടകത്തിൽ എത്തിച്ചത് എന്നാൽ,ആ ലക്ഷ്യത്തിലേക്ക് ഏത്താൻ ക്ലബിന് ഇതുവരെ സാധിച്ചില്ല എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത് മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ മെസ്സിക്ക് എതിരെ കൂക്കിവിളികൾ ആരംഭിച്ചു.
ഇന്നലെ ആദ്യ പകുതിയിൽ പിഎസ്ജി ഗോൾ വഴങ്ങിയത് ആരാധകരുടെ ദേഷ്യം വർദ്ധിക്കാൻ കാരണമായി.ഇന്നലത്തെ തോൽവിക്ക് ശേഷം, ക്ലബ്ബിന്റെ ക്യാപ്റ്റനായ എംബപ്പേ മറ്റ് താരങ്ങൾക്കൊപ്പം ആരാധക പിന്തുണയ്ക്ക് കൈയടികൾ നൽകുമ്പോൾ മെസ്സി നിശബ്ദനായി കളം വിട്ടു.