കോമയിലായിരുന്ന പിഎസ്ജി ഗോള്‍കീപ്പര്‍ കണ്ണ് തുറന്നു

അശ്വാഭ്യാസത്തില്‍ പങ്കെടുക്കുമ്പോള്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ പിഎസ്ജി ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ മൂന്ന് ആഴ്ചകള്‍ക്ക് ശേഷം കോമയില്‍ നിന്നുണര്‍ന്നു.

author-image
Priya
New Update
കോമയിലായിരുന്ന പിഎസ്ജി ഗോള്‍കീപ്പര്‍ കണ്ണ് തുറന്നു

 

സെവിയ: അശ്വാഭ്യാസത്തില്‍ പങ്കെടുക്കുമ്പോള്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ പിഎസ്ജി ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ മൂന്ന് ആഴ്ചകള്‍ക്ക് ശേഷം കോമയില്‍ നിന്നുണര്‍ന്നു.

ഇപ്പോള്‍ പോസിറ്റീവായ മാറ്റമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. റിക്കോ എല്ലാം മനസിലാക്കി തുടങ്ങിയതായി അദ്ദേഹത്തിന്റെ ഭാര്യ അല്‍ബ സില്‍വ പറഞ്ഞു.

കിരീടം നേടിയതിന് പിന്നാലെ ഫ്രഞ്ച് ക്ലബ് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. റിക്കോയ്ക്ക് സ്പെയിനിലേക്ക് മടങ്ങാനും അനുമതി നല്‍കി.

എല്‍ റോസിയോയില്‍ തിരിച്ചെത്തിയ താരം കുതിരപ്പുറത്ത് കയറുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് അതിവേഗത്തില്‍ വന്ന മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു.

'ഞങ്ങളോട് നിനക്കുള്ള എല്ലാ സ്നേഹത്തിനും നന്ദി. സെര്‍ജിയോയുടെ അതിജീവനത്തിനായി ഒരുപാട് ആളുകള്‍ പ്രാര്‍ഥിക്കുന്നു, അവന്‍ വളരെ ശക്തനാണ്.' പോസ്റ്റില്‍ ആല്‍ബ കുറിച്ചു.

എന്നെ തനിച്ചാക്കരുതെന്നും നിങ്ങളില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും ആല്‍ബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. നിങ്ങളില്ലാതെ എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയില്ല, ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ആല്‍ബ പറഞ്ഞു.

29 മത്സരങ്ങളില്‍ സെര്‍ജിയോ റിക്കോ പിഎസ്ജിയുടെ ജേഴ്സിയണിഞ്ഞു. പിഎസ്ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പല്‍ ജിയാന്‍ലുഗി ഡോണരുമയാണ്. അദ്ദേഹത്തിന് പകരക്കാരനായി മാത്രമാണ് റിക്കോ കളിച്ചിട്ടുള്ളത്.

psg sergio rico