കൈമാറാന്‍ തയ്യാറായി പി.എസ്.ജി; പോകില്ലെന്ന് എംബാപ്പെ

അടുത്ത സമ്മറില്‍ പി. എസ്.ജി മായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ട്രാന്‍സ്ഫറായി റയലിലേക്ക് പോകാനാണ് എംബാപ്പെയുടെ പ്ലാന്‍.

author-image
Greeshma Rakesh
New Update
കൈമാറാന്‍ തയ്യാറായി പി.എസ്.ജി; പോകില്ലെന്ന് എംബാപ്പെ

 

പാരീസ്: കിലിയന്‍ എംബാപ്പെയ്ക്കായി സൗദി പ്രൊ ലീഗ് ക്ലബ്ബ് അല്‍ ഹിലാലിനെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ആയ ചെല്‍സി, ലിവര്‍പൂള്‍ എന്നിവരുടെയും ബിഡുള്‍ സ്വീകരിച്ച് പിഎസ്ജി. എന്നാല്‍ എംബാപ്പെ ഈ ക്ലബ്ബുകളിലേക്ക് പോകാന്‍ വിസമ്മതിച്ചെന്ന് 90 മിനിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെല്‍സിയും ലിവര്‍പൂളും എംബാപ്പെയെ ലോണില്‍ ടീമില്‍ എത്തിക്കാനും ശ്രമം നടത്തിയിരുന്നു.

ചെല്‍സിയിലേക്ക് പോകാന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്ന എംബാപ്പെ നിലവില്‍ അതിനും സമ്മതമല്ലെന്ന് അറിയിച്ചിട്ടുണ്ട്. എംബാപ്പെ അടുത്ത സമ്മറില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറും എന്നാണ് റൂമറുകള്‍. റയലുമായി എംബാപ്പെയും ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയതാണ് പി എസ് ജി യും വിശ്വസിക്കുന്നത്. അടുത്ത സമ്മറില്‍ പി. എസ്.ജി മായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ട്രാന്‍സ്ഫറായി റയലിലേക്ക് പോകാനാണ് എംബാപ്പെയുടെ പ്ലാന്‍.

ഒരു വര്‍ഷം കൂടി കരാര്‍ നീട്ടിയില്ലെങ്കില്‍ ഈ സീസണില്‍ ഫസ്റ്റ് ടീമില്‍ നിന്ന് എം ബാപ്പയെ ഒഴിവാക്കുമെന്ന് പി എസ് ജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിലവില്‍ പി എസ് ജിയുടെ ഫസ്റ്റ് ടീമിനൊപ്പം എംബാപ്പെയില്ല. പരിശീലനം നടത്തുന്നതുപോലും ഫസ്റ്റ് ടീമിനൊപ്പം അല്ല. ഒരു വര്‍ഷം കൂടി കരാര്‍ പുതുക്കിയാല്‍ എംബാപ്പെയ്ക്കായി റിലീസ് ക്ലോസ് വെക്കാനും അതുവഴി അടുത്ത വര്‍ഷം റയറിലേക്ക് പോകുമ്പോള്‍ വന്‍ തുക ട്രാന്‍സ്ഫര്‍ ഫീയായി നേടാനും പി എസ് ജിക്കാകും.

എന്നാല്‍ കരാര്‍ നീട്ടില്ലെന്ന് എംബാപ്പെ വ്യാഴാഴ്ച ആവര്‍ത്തിച്ചു. ഇതോടെ കടുത്ത ദേഷ്യത്തിലാണ് പി എസ് ജിയും ക്ലബ്ബ് ഉടമ നാസര്‍ അല്‍ ക് ഈ സീസണില്‍ എംബാപ്പയെ ടീമില്‍ എത്തിക്കാന്‍ എന്തായാലും റയലിന് സാധ്യമല്ല. വന്‍തുക മുടക്കി ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ങാമിനെ ഇതിനകം ടീമില്‍ എത്തിച്ചതിനാല്‍ എംബാപ്പയെ കൂടി കൊണ്ടുവരാന്‍ റയലിന് സാധ്യമല്ല. അതിനാല്‍ അടുത്ത സീസണില്‍ മാത്രമെ റയല്‍ എംബാപ്പയെ ടീമില്‍ എത്തിക്കൂ.

psg football kylian mbappe Real Madrid CF