അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചു; മെസിയെ സസ്‌പെന്റ് ചെയ്ത് പിഎസ്ജി

ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ നടപടിയുമായി പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ക്ലബ്.

author-image
Priya
New Update
അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചു; മെസിയെ സസ്‌പെന്റ് ചെയ്ത് പിഎസ്ജി

പാരീസ്: ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ നടപടിയുമായി പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ക്ലബ്.

രണ്ടാഴ്ചത്തേക്ക് ക്ലബില്‍ നിന്ന് മെസിയെ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ കാലത്ത് ക്ലബില്‍ പരിശീലനം നടത്താനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ് ലയണല്‍ മെസി.

സസ്‌പെന്‍ഷന്‍ കാലത്ത് മെസിക്ക് ക്ലബില്‍ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതര്‍ അത് നിഷേധിച്ചിരുന്നു.

സൗദി ടൂറിസത്തിന്റെ അംബാസിഡാണ് മെസി. അനുമതിയില്ലാതെ അംബാസിഡര്‍ ആയതിനും മെസി പിഴ നല്‍കണം. പിഎസ്ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്‌പെന്‍ഷന്‍ നടപടി.

ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. നിലവില്‍ 33 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗില്‍ ഒന്നാമതാണ് പിഎസ്ജി.

കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങള്‍ സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് മെസി സൗദി സന്ദര്‍ശിച്ചത്.

lionel messi psg