എംബാപ്പെയെ വില്‍പനയ്ക്ക് വെച്ച് പി എസ് ജി; പ്രീ സീസണ്‍ ടൂറിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ പി എസ് ജി വില്‍പനക്ക് വെച്ചു. ടീമില്‍ നിലനിര്‍ത്താന്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്‌തെങ്കിലും എംബാപ്പെയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല.

author-image
Priya
New Update
എംബാപ്പെയെ വില്‍പനയ്ക്ക് വെച്ച് പി എസ് ജി; പ്രീ സീസണ്‍ ടൂറിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി

പാരീസ്: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ പി എസ് ജി വില്‍പനക്ക് വെച്ചു. ടീമില്‍ നിലനിര്‍ത്താന്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്‌തെങ്കിലും എംബാപ്പെയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് ലീഗ് സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള ടീമിന്റെ പ്രീ സീസണ്‍ ടൂറില്‍ നിന്ന് താരത്തെ ഒഴിവാക്കി. അടുത്ത സീസണൊടുവില്‍ പി എസ് ജിയുമായി കരാര്‍ അവസാനിക്കുന്ന എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടാനാണ് ശ്രമിക്കുന്നതെങ്കിലും ഈ സീസണില്‍ തന്നെ താരത്തെ വിറ്റൊഴിവാക്കി വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ആയി സ്വന്തമാക്കാനാണ്  പി എസ് ജി മാനേജ്‌മെന്റിന്റെ ശ്രമം.

റയല്‍ മാഡ്രിഡ് എംബാപ്പെയെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്തുണ്ട്.  ഇതിനിടെയാണ് ജപ്പാനിലേക്ക് നടത്തുന്ന പ്രീ സീസണ്‍ ടൂറിനുള്ള ടീമില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയത്.

റയല്‍ മാഡ്രിഡുമായി എംബാപ്പേ അഞ്ചുവര്‍ഷ കരാറില്‍ വാക്കാല്‍ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്.അതിനിടെ എംബാപ്പെയെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബുകളും രംഗത്തുണ്ട്. പി എസ് ജിയില്‍ നിന്ന് ഈ ഒരു സീസണിലേക്ക് മാത്രമായി എംബാപ്പെയെ സൗദിയിലെത്തിക്കാനാണ് സൗദി പ്രോ ലീഗ് ക്ലബ്ബുകള്‍ നോട്ടമിടുന്നത്.

psg kylian mbappe