കാലിടറി ബയേണ്‍; സ്വന്തം മണ്ണില്‍ ജയിച്ച് കയറി പി എസ് ജി

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ഒന്നാംപാദ പ്രീക്വാര്‍ട്ടറില്‍ കാലിടറി ബയേണ്‍ മ്യൂണിക്ക്. പി.എസ്.ജി. ആദ്യമത്സരം ജയിച്ചു.

author-image
anu
New Update
കാലിടറി ബയേണ്‍; സ്വന്തം മണ്ണില്‍ ജയിച്ച് കയറി പി എസ് ജി

 

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ഒന്നാംപാദ പ്രീക്വാര്‍ട്ടറില്‍ കാലിടറി ബയേണ്‍ മ്യൂണിക്ക്. പി.എസ്.ജി. ആദ്യമത്സരം ജയിച്ചു. ലാസിയോയാണ് പി.എസ്.ജി.യെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചത്. പി.എസ്.ജി. 2-0ത്തിന് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചു.

ലാസിയോയുടെ ഗ്രൗണ്ടില്‍നടന്ന മത്സരത്തിലാണ് ബയേണിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ലാസിയോയ്ക്കുവേണ്ടി സിറോ ഇമ്മോബില്‍ (69 പെനാല്‍ട്ടി) വിജയഗോളടിച്ചു. 67-ാം മിനിറ്റില്‍ ബയേണിന്റെ ഡയോട്ട് ഉപമെക്കാനോ ചുവപ്പുകാര്‍ഡ് വഴങ്ങി പുറത്തായി. ശക്തമായ നിരയോടെ ഇറങ്ങിയ ബയേണ്‍, നേരത്തേ ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ബയേര്‍ ലേവര്‍ക്യൂസനോട് 3-0ത്തിന് തോറ്റിരുന്നു. മാര്‍ച്ച് ആറിന് അലയന്‍സ് അരീനയിലാണ് രണ്ടാംപാദ മത്സരം.

നാട്ടില്‍ കളിച്ച പി.എസ്.ജി. രണ്ടുഗോളിന്റെ ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. സോസിഡാഡിനെതിരേ പി.എസ്.ജി.ക്കുവേണ്ടി കിലിയന്‍ എംബാപ്പെ (58), ബ്രാഡ്ലി ബാര്‍കോള (70) എന്നിവര്‍ ഗോളടിച്ചു. പേശീവലിവിനെ തുടര്‍ന്ന് പത്തുദിവസമായി വിശ്രമത്തിലായിരുന്നു എംബാപ്പെ. ഇതിനിടെ മൂന്നുമത്സരങ്ങള്‍ നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ ഗോളോടെ തിരിച്ചുവരവ് ആഘോഷമാക്കാനും താരത്തിനായി. മാര്‍ച്ച് ആറിന് സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യനിലാണ് രണ്ടാംപാദ കളി നടക്കുക.

sports news Latest News