/kalakaumudi/media/post_banners/3e7d40f33cec20968ac4192d011bd6e039b4f45916624c7e8931c350302c581a.jpg)
ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 റൺസിന് പരാജയപ്പെടുത്തിയ പഞ്ചാബും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.രാത്രി 7.30 ഗുവാഹത്തി ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ റോയൽസ് വിജയക്കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്.ടീമിന്റെ ഉജ്ജ്വല ഫോമിന്റെ തെളിവായിരുന്നു കഴിഞ്ഞ കളിയിലെ രാജസ്ഥാന്റെ പ്രകടനം.
നായകൻ സഞ്ജു സാംസൺ, ഷിമ്രാൻ ഹെറ്റ്മെയർ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ് തുടങ്ങിയ പ്രതിഭാധനന്മാർ കൂടി ചേരുന്നതോടെ ബാറ്റിംഗ് നിരയ്ക്ക് ഏത് ബൗളിംഗ് നിരയെയും തകർക്കാനാകും.ആദ്യ മത്സരത്തിൽ രാജസ്ഥാനു വേണ്ടി ബട്‌ലറും ജയ്‌സ്വാളും തകർപ്പൻ ബാറ്റിംഗാണ് നടത്തിയത്.
ഇതിന് പിന്നാലെ സഞ്ജു സാംസണും അർധസെഞ്ചുറി നേടി.ഈ മൂന്ന് ബാറ്റ്‌സ്മാൻമാരും പഞ്ചാബ് ബൗളർമാർക്കു മുന്നിൽ വലിയ വെല്ലുവിളിയാകും.ഇവരെക്കൂടാതെ മധ്യനിരയിൽ ബാറ്റിംഗിന് കരുത്തേകുന്നത് ദേവദത്ത് പടിക്കലാണ്.രാജസ്ഥാൻ സ്പിന്നർമാർ ഈ മത്സരത്തിൽ പഞ്ചാബ് ബാറ്റ്സ്മാൻമാർക്ക് വലിയ വെല്ലുവിളിയാകും.