ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക്

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

author-image
Athira
New Update
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക്

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടിലെ ആദ്യ മത്സരം 21-10 എന്ന നിലയിലായിരുന്നു. പി വി സിന്ധു മത്സരത്തില്‍ മുന്നേറി നില്‍ക്കുന്നതിനാല്‍ എതിരാളിയായ ജര്‍മന്‍ താരം യ്വോന്‍ ലി മത്സരത്തില്‍ നിന്ന് പിന്മാറി.

വ്യാഴാഴ്ച നടക്കുന്ന രണ്ടാം റൗണ്ടില്‍ ലോക ഒന്നാം സീഡുകാരിയായ ദക്ഷിണകൊറിയന്‍ താരം ആന്‍ സെ യങ്ങിനെയാണ് സിന്ധു നേരിടുക. ഇതുവരെ ദക്ഷിണ കൊറിയയെ സിന്ധു നേരിട്ടത് ആറ് മത്സരങ്ങളിലാണ്. ഒന്നിലും സിന്ധുവിന് വിജയിക്കാനായിരുന്നില്ല.

പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ ചൈനീസ് തായ്പേയ്യുടെ സു ലി യാങ്ങിനോട് 21-14, 13-21, 13-21 എന്ന സ്‌കോറിനാണ് പ്രണോയ് പരാജയപ്പെട്ടത്.

sports news Latest News sports updates