/kalakaumudi/media/post_banners/3e73bdbdfc90ec5018fd4e0c6969c1f1c75b3b02c20393601521f590762b3e5f.jpg)
ദോഹ: ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ഖത്തറും. രാജകുടുംബാംഗവും ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ചെയര്‍മാനുമായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയാണ് ക്ലബ്ബിനെ സ്വന്തമാക്കാനുള്ള താല്‍പര്യപത്രം സമര്‍പ്പിച്ചത്. നയന്‍ ടു എന്ന ഫൗണ്ടേഷന്റെ പേരിലാണ് താല്‍പര്യപത്രം സമര്‍പ്പിച്ചത്. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി ഖത്തറിന്റെ ഉടമസ്ഥതയിലാണ്.
സൗദി അറേബ്യയില്‍നിന്നുള്ള ഗ്രൂപ്പ്, ബ്രിട്ടിഷ് കോടീശ്വരനായ ജിം റാറ്റ്ക്ലിഫ് എന്നിവരും താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിലവിലെ ഉടമസ്ഥരായ ഗ്ലെയ്‌സര്‍ കുടുംബം കഴിഞ്ഞ വര്‍ഷം അവസാനമാണ് ക്ലബ് വില്‍ക്കുന്നതായി പ്രഖ്യാപിച്ചത്.
ഏകദേശം 600 കോടി പൗണ്ടാണ് (ഏകദേശം 60,000 കോടി രൂപ) ക്ലബ്ബിനു മൂല്യം കണക്കാക്കുന്നത്.