റെക്കോര്‍ഡുകള്‍ സ്വന്തമാക്കി റച്ചിന്‍ രവീന്ദ്ര; സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും റെക്കോര്‍ഡുകള്‍ മറികടന്നു

2023 ക്രിക്കറ്റ് ലോകകപ്പില്‍ ജൈത്രയാത്ര തുടര്‍ന്ന് റച്ചിന്‍ രവീന്ദ്ര. വ്യാഴാഴ്ച നടന്ന ടൂര്‍ണമെന്റില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമി ഫൈനലില്‍ യോഗ്യത നേടി.

author-image
Web Desk
New Update
റെക്കോര്‍ഡുകള്‍ സ്വന്തമാക്കി റച്ചിന്‍ രവീന്ദ്ര; സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും റെക്കോര്‍ഡുകള്‍ മറികടന്നു

2023 ക്രിക്കറ്റ് ലോകകപ്പില്‍ ജൈത്രയാത്ര തുടര്‍ന്ന് റച്ചിന്‍ രവീന്ദ്ര. വ്യാഴാഴ്ച നടന്ന ടൂര്‍ണമെന്റില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമി ഫൈനലില്‍ യോഗ്യത നേടി. മത്സരത്തില്‍ രവീന്ദ്ര 42 റണ്‍സ് നേടി. 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ്, ഡെവണ്‍ കോണ്‍വെയും (45) രവീന്ദ്രയും തമ്മിലുള്ള ഓപ്പണിംഗ് സ്റ്റാന്‍ഡില്‍ 160 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം കണ്ടു.

രവീന്ദ്ര ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയുടെ (532) റെക്കോര്‍ഡ് മറികടന്ന് ഒരു കന്നി ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരന്‍, ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (523) റെക്കോര്‍ഡ് മറികടന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന വമ്പന്‍ റെക്കോര്‍ഡുകളും കരസ്ഥമാക്കി. 10 പോയിന്റുമായി കിവീസ് നാലാം സ്ഥാനത്ത് തുടരുകയാണ്. അവസാന നാലില്‍ ഇടം പിടിക്കാന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് അവസാന മത്സരങ്ങള്‍ നിര്‍ണായകമാണ്.

cricket sports news Latest News