റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി

By web desk.18 05 2023

imran-azhar

 

 

സ്‌പെയിന്‍: 19 വര്‍ഷത്തിനിടെ ആദ്യമായി റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറി. 2005-ല്‍ അരങ്ങേറ്റം കുറിച്ച 22 ഗ്രാന്‍ഡ് സ്ലാം ജേതാവ് ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറുന്നത്. സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറി. 2005-ല്‍ അരങ്ങേറ്റം കുറിച്ച 22 ഗ്രാന്‍ഡ് സ്ലാം ജേതാവ് 19 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറുന്നത്. പരിക്ക് കാരണമാണ് താരം മത്സരത്തില്‍ നിന്ന് പിന്മാറുന്നത്.

 

ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറിയിരുന്നു.പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലാണ് നിലവിലെ ചാമ്പ്യന്‍. മെയ് 22 മുതലാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. ജൂണ്‍ 11ന് അവസാനിക്കും.

 

14 തവണ സിംഗിള്‍സ് കിരീടം നേടിയ നദാലിന്‍ഫെ പേരിലാണ് ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡ്. 2005ല്‍ അരങ്ങേറ്റത്തില്‍ തന്നെ ഫ്രഞ്ച് ഓപ്പണ്‍ നേടാന്‍ നദാലിന് കഴിഞ്ഞു. 19-ാം വയസിലായിരുന്നു ഈ നേട്ടം. 2022ല്‍ പതിനാലാം കിരീടനേട്ടവുമായി റെക്കോര്‍ഡ് ഇടുമ്പോള്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായമുള്ള താരം എന്ന നേട്ടവും നദാല്‍ തന്റെ പേരിലാക്കിയിരുന്നു. എ.ടി.പി റാങ്കിങ്ങില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് നദാല്‍.

 

ഓസ്ട്രേലിയന്‍ ഓപ്പണിനിടെ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായതിനെ തുടര്‍ന്ന് ജനുവരി മുതല്‍ നദാല്‍ കളിക്കളത്തിന് പുറത്തായിരുന്നു.മെല്‍ബണില്‍ മക്കെന്‍സി മക്ഡൊണാള്‍ഡിനോട് തോറ്റ നദാല്‍ ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരങ്ങള്‍ നിയന്ത്രിച്ചു. 2016ന് ശേഷം നദാലിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം പുറത്താകലായിരുന്നു ഇത്.

 

 

OTHER SECTIONS