റാഷിദിനോട് എന്താണ് ഗുര്‍ബാസിന് ഇത്ര വിരോധം! നല്ലൊരു ദിവസം ഇങ്ങനെ അടിച്ചൊതുക്കണമായിരുന്നോ...!

റാഷിദിന്റെ 11 പന്തുകളാണ് ഗുര്‍ബാസ് നേരിട്ടത്. 30 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ആ്രേന്ദ റസ്സലും റാഷിദിനെ നന്നായി പറപ്പിച്ചു.

author-image
Web Desk
New Update
റാഷിദിനോട് എന്താണ് ഗുര്‍ബാസിന് ഇത്ര വിരോധം! നല്ലൊരു ദിവസം ഇങ്ങനെ അടിച്ചൊതുക്കണമായിരുന്നോ...!

കൊല്‍ക്കത്ത: ഐപിഎല്ലില്‍ റാഷിദ് ഖാന്റെ 100-ാം മത്സരമായിരുന്നു ശനിയാഴ്ചത്തേത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് റാഷിദ് 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

റാഷിദ് മറക്കാനാഗ്രഹിക്കുന്ന ദിവസമാണിത്. നാല് ഓവര്‍ എറിഞ്ഞു. എന്നാല്‍, വിക്കറ്റൊന്നും കിട്ടിയില്ല. മാത്രമല്ല, 54 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

റാഷിദിന്റെ 100-ാം മത്സരം നശിപ്പിച്ചത് ഫ്ഗാനിസ്ഥാന്‍ ടീമില്‍ സഹതാരമായ റഹ്‌മാനുള്ള ഗുര്‍ബാസാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണറായിട്ടാണ് ഗുര്‍ബാസ് കളിക്കുന്നത്.

റാഷിദിന്റെ 11 പന്തുകളാണ് ഗുര്‍ബാസ് നേരിട്ടത്. 30 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ആ്രേന്ദ റസ്സലും റാഷിദിനെ നന്നായി പറപ്പിച്ചു.

ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ റാഷിദ്, നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയും കളിച്ചു. 2022 സീസണിന് തൊട്ടുമുുമ്പാണ് റാഷിദ് ഗുജറാത്തിനൊപ്പം ചേരുന്നത്.

cricket IPL 2023