ഫുട്‌ബോളില്‍ മികച്ച താരം മെസി, പക്ഷേ ഇഷ്ടം ക്രിസ്റ്റ്യാനോയെ; തുറന്നുപറഞ്ഞ് രാഹുല്‍ ഗാന്ധി

By Greeshma Rakesh.24 09 2023

imran-azhar

 

 


ഡല്‍ഹി: ഫുട്‌ബോളില്‍ ലിയോണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ച താരമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. പലപ്പോഴും ആരാണ് മികച്ച ഫുട്‌ബോളര്‍ എന്ന് ചര്‍ച്ച വരുമ്പോള്‍ ഇരുവരുടേയും ആരാധകര്‍ തമ്മിലുള്ള പോരാണ് പതിവ്.

 

എന്നാല്‍ ഇതാ ആരാണ് മികച്ച ഫുട്‌ബോളറെന്നും ആരെയാണ് ഏറെ ഇഷ്ടമെന്നും ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉത്തരമുണ്ട്. മെസിയുടെയും സിആര്‍7ന്റേയും പേര് ഒരേസമയം പറഞ്ഞ രാഹുല്‍ ഗാന്ധി അതിനൊരു കാരണമുണ്ട് എന്നും വിശദീകരിക്കുന്നു.

 

തനിക്ക് കൂടുതല്‍ ഇഷ്ടം പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. തന്നെ ആകര്‍ഷിച്ചത്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിക്കുന്ന കരുണയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. പക്ഷെ പ്രതിഭയുടെ മൂല്യം അളന്നാല്‍ അര്‍ജന്റൈന്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ ലിയോണല്‍ മെസിയുടെ തട്ട് താണുതന്നെയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

 


ലിയോണല്‍ മെസിയാണ് മികച്ച ഫുട്‌ബോളര്‍ എന്ന് അദേഹം വ്യക്തമാക്കി. ഫുട്‌ബോള്‍ ടീം ഉണ്ടാക്കുകയാണെങ്കില്‍ മെസിയായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മെസിക്കരുത്തില്‍ ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന ഉയര്‍ത്തിയെങ്കില്‍ ലോകകിരീടം ഇതുവരെ ഷോക്കേസിലെത്തിക്കാന്‍ കഴിയാത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

 

 

OTHER SECTIONS