/kalakaumudi/media/post_banners/5140e8d637af1d9354ab0085d27bfd8e67838ca11b381e7b68fe2c1847b90b1c.jpg)
ഡല്‍ഹി: കേരള ക്രിക്കറ്റര്‍ മിന്നു മണിയെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. വയനാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
ചരിത്ര നിമിഷമാണിതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
''കേരളത്തിലെ കുറിച്ചിയ വിഭാഗത്തില്‍ നിന്നുള്ള ക്രിക്കറ്റ് ഓള്‍റൗണ്ടറായ മിന്നു മണി ചരിത്രം കുറിച്ചിരിക്കുകയാണ്.
നേരത്തെ, വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ കേരള താരമായിരുന്നു മിന്നു. ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും മിന്നു ഉള്‍പ്പെട്ടിരിക്കുന്നു.
വയനാട്ടില്‍ നിന്നെത്തുന്ന താരത്തിന് എല്ലാവിധ ആശംസകളും. മികച്ച പ്രകടനം നടത്തി, നമുക്ക് കിരീടം സമ്മാനിക്കാന്‍ മിന്നുവിന് സാധിക്കട്ടെ.'' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ആദ്യമായാണ് മിന്നു സീനിയര്‍ ടീമിലെത്തുന്നത്.വനിതാ ഐപിഎല്ലിലെത്തുന്ന ഏക കേരള ക്രിക്കറ്ററും മിന്നുവാണ്.'
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">