ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കും; പ്രവചനവുമായി സൗരവ് ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ആവേശകരമായി അന്ത്യത്തിലേക്ക് അടുക്കുകയാണ്.

author-image
Athira
New Update
ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കും; പ്രവചനവുമായി സൗരവ് ഗാംഗുലി

 

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ആവേശകരമായി അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഒന്നാം ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന ഗാംഗുലി. ഇംഗ്ലണ്ടിന് വിജയിക്കണമെങ്കില്‍ അവര്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കണം. എന്നാല്‍ ഇന്ത്യയില്‍ ജയിക്കാന്‍ കുറഞ്ഞത് 350-400 റണ്‍സ് വേണമെന്നും ഗാംഗുലി പറഞ്ഞു.

മറ്റൊരു പ്രവചനവും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന ഗാംഗുലി നടത്തി. ട്വന്റി 20 ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യതയുള്ളത് ഇന്ത്യയ്ക്കാണ്. ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തി. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ടീം ഫൈനലില്‍ പരാജയപ്പെടുമെന്ന് കരുതിയില്ല. എങ്കിലും സ്‌പോര്‍ട്‌സില്‍ ഇത് സംഭവിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

 

ഒന്നാം ടെസ്റ്റ് പരമ്പരയില്‍ ആദ്യ ഇന്നിംഗ്‌സില്‍ 246 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 436 റണ്‍സെടുത്തു. 190 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതി നിന്ന ഇംഗ്ലണ്ട് ആറിന് 316 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന ഒലി പോപ്പിലാണ് ഇംഗ്ലണ്ടിന്റെ മുഴുവന്‍ പ്രതീക്ഷകള്‍.

sports updates sports news Latest News