രാഹുല്‍ ലണ്ടനില്‍; പകരം ദേവ്ദത്ത് പടിക്കല്‍, അഞ്ചാം ടെസ്റ്റില്‍ മാറ്റങ്ങളുമായി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്.

author-image
Athira
New Update
രാഹുല്‍ ലണ്ടനില്‍; പകരം ദേവ്ദത്ത് പടിക്കല്‍, അഞ്ചാം ടെസ്റ്റില്‍ മാറ്റങ്ങളുമായി ഇന്ത്യ

ധരംശാല: ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. കെ എല്‍ രാഹുലിന് വലത് തുടയ്‌ക്കേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ വിദഗ്ധ ചികിത്സക്കായി താരം ലണ്ടനിലേക്ക് പോയിരിക്കുകയാണ്. അഞ്ചാം ടെസ്റ്റില്‍ താരം കളിക്കുമോ എന്നതില്‍ സംശയമാണ്. രാഹുല്‍ കളിക്കുന്നില്ലെങ്കില്‍ കര്‍ണാടക താരം ദേവ്ദത്ത് പടിക്കലിന് അവസരം ഒരുക്കാനാണ് സാധ്യത. രജത് പാട്ടിദാറിന്റെ മോശം ഫോം പടിക്കലിന് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിശ്രമത്തിന് ശേഷം ബുംറ മടങ്ങിവരുമ്പോള്‍ പരമ്പരയിലെ നാല് മത്സരങ്ങളും കളിച്ച താരങ്ങളില്‍ ചിലര്‍ക്ക് വിശ്രമം നല്‍കിയേക്കും എന്നതാണ് വരാനിരിക്കുന്ന പരമ്പരയിലെ മറ്റൊരു മാറ്റം. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് വിശ്രമം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭ്മാന്‍ ഗില്ലിനും ഒരു മത്സരത്തില്‍ വിശ്രമം നല്‍കുന്ന കാര്യം ഇന്ത്യന്‍ ക്യാമ്പില്‍ ആലോചനയുണ്ടെന്നാണ് സൂചന.

 

 

sports news Latest News sports updates