ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ വില്ലനായി മഴ; ടോസ് വൈകുന്നു

ഐപിഎല്ലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിന്റെ അവസാന ഭാഗമാകുമ്പോഴേക്കും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.

author-image
Priya
New Update
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ വില്ലനായി മഴ; ടോസ് വൈകുന്നു

ലഖ്നൗ: ഐപിഎല്ലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിന്റെ അവസാന ഭാഗമാകുമ്പോഴേക്കും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.

ഇവിടെ അവസാനം നടന്ന ലഖ്നൗ-ആര്‍സിബി കഴിഞ്ഞ മത്സരത്തിനിടെ മഴ പെയ്തെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നില്ല. ലഖ്നൗവില്‍ മത്സരത്തിന് മുന്‍പും കനത്ത മഴ പെയ്തിരുന്നു.

എന്നാല്‍ ഇന്ന് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്.ഉച്ചയ്ക്ക് ശേഷം 3.30ന് മത്സരം ആരംഭിക്കുമെങ്കിലും ഇടിമിന്നലിനും വൈകിട്ടോടെ മഴയ്ക്കും സാധ്യതയുണ്ട്.

മത്സരം മഴമൂലം ടോസിടാന്‍ വൈകുകയാണ്. പകല്‍ 29 ഡിഗ്രി സെല്‍ഷ്യസാണ് താപനില എങ്കിലും 22 ഡിഗ്രി സെല്‍ഷ്യലേക്ക് താഴാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനും മികച്ച തുടക്കം നേടാനുമാകും ലഖ്നൗ ഏകദിന സ്റ്റേഡിയത്തില്‍ ഇന്ന് ശ്രമിക്കാന്‍ സാധ്യത.

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്നിറങ്ങുന്നത്.

ലഖ്നൗ അവസാന മത്സരത്തില്‍ ബാംഗ്ലൂരിനോട് തോറ്റപ്പോള്‍ ചെന്നൈ അവസാന രണ്ട് കളിയിലും തോറ്റു. ജയ്ദേവ് ഉനദ്കട്ടിന് പിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും പരിക്കേറ്റത് ലഖ്നൗവിന് തിരിച്ചടിയാണ്.

ഇരുവരും ഇന്ന് കളിക്കില്ല. ബാറ്റര്‍മാര്‍ ഫോമിലാണെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനമാണ് ചെന്നൈയ്ക്ക് തിരിച്ചടിയാവുന്നത്. ഒന്‍പത് കളിയില്‍ ലഖ്നൗവിനും ചെന്നൈയ്ക്കും പത്ത് പോയിന്റ് വീതമുണ്ട്. റണ്‍നിരക്കിന്റെ അടിസ്ഥാനത്തില്‍ ലഖ്നൗ മൂന്നും ചെന്നൈ നാലും സ്ഥാനത്താണ്.

ipl