/kalakaumudi/media/post_banners/4efce77bae1802084b4ce66d87cd59705377aa6d089590cd71f670b9f8926122.jpg)
ജയ്പൂര്‍: കരുതലോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തുടങ്ങിയത്. പിന്നെ ഒരു കൈവിട്ട കളിയായിരുന്നു. വരിവരിയായി ബാറ്റര്‍മാര്‍ മടങ്ങി.
ഓപ്പണര്‍മാരായ ജോസ് ബട്ലര്‍ക്ക് 6 പന്തില്‍ 8 ഉം യശസ്വി ജയ്സ്വാളിന് 11 പന്തില്‍ 14 ഉം റണ്‍സ് മാത്രമേ നേടാനായുള്ളൂ.
മൂന്നാമനായി എത്തി തുടക്കത്തിലെ ആഞ്ഞടിച്ച സഞ്ജു സാംസണ്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ ജോഷ്വ ലിറ്റിലിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ ടോപ് എഡ്ജായി ഹാര്‍ദിക് പാണ്ഡ്യയുടെ കയ്യില്‍ സഞ്ജുവിന്റെ ബാറ്റിംഗ് അവസാനിച്ചു. 20 പന്ത് നേരിട്ട സഞ്ജു മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പടെ 30 അടിച്ചു.
പിന്നാലെയെത്തിയവരെ റാഷിദ് ഖാനും നൂര്‍ അഹമ്മദും ചേര്‍ന്ന് കൈകാര്യം ചെയ്തു. 12 പന്തില്‍ 12 നേടിയ ദേവ്ദത്ത് പടിക്കലിനെ നൂര്‍ അഹമ്മദ് ബൗള്‍ഡാക്കി. രവിചന്ദ്രന്‍ അശ്വിന്‍(6 പന്തില്‍ 2), റിയാന്‍ പരാഗ്(6 പന്തില്‍ 4), ഷിമ്രോന്‍ ഹെറ്റ്മെയര്‍(13 പന്തില്‍ 7) എന്നിവരെ റാഷിദ് ഖാന്‍ മടക്കിയയച്ചു. വാലറ്റത്തെ വെടിക്കെട്ടുകാരന്‍ ധ്രൂവ് ജൂരെലിനെ(8 പന്തില്‍ 9) നൂര്‍ പുറത്താക്കി.
എട്ട് വിക്കറ്റ് വീഴുമ്പോള്‍ 14.1 ഓവറില്‍ 96 റണ്‍സ് മാത്രമാണ് രാജസ്ഥാനുണ്ടായിരുന്നത്. 17-ാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ(11 പന്തില്‍ 15) ഷമി ബൗള്‍ഡാക്കി. ആദം സാംപ 7 റണ്‍സെടുത്ത് അവസാനക്കാരനായി അഭിനവ് മനോഹറിന്റെ ത്രോയില്‍ പുറത്തായപ്പോള്‍ സന്ദീപ് ശര്‍മ്മ(2*) പുറത്താവാതെ നിന്നു.