/kalakaumudi/media/post_banners/0ef43d70d794b4b8b944588378e31375004f071a5045fe8b3b9e46f69942201f.jpg)
മുംബൈ: കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങി. വളരെ വലിയ നിരാശയിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍.
രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ജയം സ്വന്തമാക്കുകയായിരുന്നു. ടിം ഡേവിഡിന്റെ ഹാട്രിക് സിക്സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.
കഴിഞ്ഞ മത്സരങ്ങളില്‍ മികവ് പുറത്തെടുത്ത രാജസ്ഥാന്‍ നായകന്‍ മലയാളി താരം സഞ്ജു സാംസണ് വാംഖഡെയില്‍ തൊട്ടതെല്ലാം പിഴച്ചു. മുംബൈ ബാറ്റിംഗിന്റെ കരുത്തു മനസ്സിലാക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടു എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ടിം ഡേവിഡിനെ പോലെ ഒരു ഹിറ്റര്‍ അവസാന ഓവറുകളില്‍ കളിക്കാന്‍ എത്തുമ്പോള്‍ ജേസണ്‍ ഹോള്‍ഡറിനെ ഉപയോഗപ്പെടുത്തിയത് പാളി.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് കണക്കിനു കിട്ടിയ ഹോള്‍ഡറിന് ഏറ്റവും നിര്‍ണായകമായ അവസാന ഓവറില്‍ പതറിപ്പോയി.
ബോള്‍ട്ടിന്റെ ഓവറുകള്‍ തീര്‍ന്നതും അവസാന ഓവറുകളില്‍ മുംബൈ വെടിക്കെട്ടിന് കാരണമായി. ഇംപാക്ട് പ്ലെയറായി കുല്‍ദീപ് സെന്നിനെ കൊണ്ട് വന്നതിലും സഞ്ജുവിന് പിഴവുണ്ടായി. ചെന്നൈക്കെതിരെ മികവ് കാട്ടിയ കുല്‍ദീപ് യാദവ് ഉള്ളപ്പോള്‍ സെന്നിനെ കൊണ്ടുവന്നത് പിഴവായി ചൂണ്ടിക്കാട്ടുന്നുണ്ട്.
12-ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് സെന്നിനെതിരെ 20 റണ്‍സാണ് മുംബൈ അടിച്ചുകൂട്ടിയത്. ഇംപാക്ട് പ്ലെയറായി എത്തി വെറും ഒരു ഓവര്‍ മാത്രമാണ് കുല്‍ദീപ് സെന്നിന് ചെയ്യാനായത്.
ഇതോടെയാണ് ഹോള്‍ഡറിനെ കൊണ്ട് നാല് ഓവര്‍ പൂര്‍ത്തിയാക്കേണ്ട അവസ്ഥ വന്നത്. യുസ്വേന്ദ്ര ചഹാലും അടിവാങ്ങിക്കൂട്ടി.