രണ്ടാം വിജയം കുറിച്ച് രാജസ്ഥാൻ റോയല്‍സ്; തിളങ്ങി ബട്‍ലറും ബോൾട്ടും

ഐപിഎല്‍ 2023 സീസണില്‍ രണ്ടാം വിജയം കുറിച്ച് രാജസ്ഥാൻ റോയല്‍സ്.

author-image
Lekshmi
New Update
രണ്ടാം വിജയം കുറിച്ച് രാജസ്ഥാൻ റോയല്‍സ്; തിളങ്ങി ബട്‍ലറും ബോൾട്ടും

ഗുവാഹത്തി: ഐപിഎല്‍ 2023 സീസണില്‍ രണ്ടാം വിജയം കുറിച്ച് രാജസ്ഥാൻ റോയല്‍സ്.ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തി 57 റണ്‍സിന്‍റെ വിജയമാണ് രാജസ്ഥാൻ കുറിച്ചത്.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് എടുത്തത്.

റോയല്‍സിന് വേണ്ടി ജോസ് ബട്‍ലറും (79) യശ്വസി ജയ്സ്‍വാളും (60) അര്‍ധ സെഞ്ചുറി നേടി.അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‍മെയറിന്‍റെ (39) പ്രകടനവും നിര്‍ണായകമായി.ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ.അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ‍് വാര്‍ണര്‍ക്ക്(65) മാത്രമാണ് ക്യാപിറ്റല്‍സ് നിരയില്‍ മികവ് പുറത്തെടുക്കാനായുള്ളൂ.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയല്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മിന്നുന്ന തുടക്കമാണ് ലഭിച്ചത്.

 

delhi capitals Rajasthan Royals