/kalakaumudi/media/post_banners/33a158db2092ed7d1d0f58347dbdfd26a9931078a29670832d58f02604a33330.jpg)
ജയ്പൂര്‍: കുടിശികയുള്ള പണം അടയ്ക്കാത്തിനെ തുടര്‍ന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള സവാങ് മാന്‍ സിങ് സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അടച്ചുപൂട്ടി. ഐപിഎല്ലിന് ഒരു മാസം ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ട് സീല്‍ ചെയ്തത്.
രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫിസും അക്കാദമിയും സീല്‍ ചെയ്തു. സ്റ്റേഡിയം കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി റാം ചൗധരി കത്തു നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഡിയം കൈമാറാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തയാറാകാത്തതോടെയാണ് നടപടിയെടുത്തത്.
രാജസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ സമയത്ത് ക്രിക്കറ്റ് അസോസിയേഷന് ഒരുപാടു പണം ലഭിച്ചിരുന്നെന്നും അതൊന്നും ബാധ്യത തീര്‍ക്കാന്‍ ഉപയോഗിച്ചില്ലെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വ്യക്തമാക്കി. ഹോം ഗ്രൗണ്ട് അടച്ചു പൂട്ടിയെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങള്‍ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടത്തുന്നതിനു തടസ്സമുണ്ടാകില്ല. ദേശീയ, രാജ്യാന്തര മത്സരങ്ങള്‍ ഇവിടെ തന്നെ നടത്താമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വ്യക്തമാക്കി.