/kalakaumudi/media/post_banners/c486659b993b3a1efde853668b44652a34142a2edd492ff6ca805027926fa4df.jpg)
മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും.13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് വീതമുള്ള ഇരു ടീമുകൾക്കും ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാവൂ. രാജസ്ഥാന് ഒരു വിജയം മതിയെങ്കിൽ പഞ്ചാബിന് കൂറ്റൻ ജയം വേണം.
പഞ്ചാബ് ഹോം ഗ്രൗണ്ടായ ധരംശാലയിൽ ഇന്നു നടക്കുന്നത് ജീവൻമരണ പോരാട്ടമാണ്.18 പോയന്റുമായി പട്ടികയിൽ ഒന്നാമതായ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേ ഓഫ് നിലവിൽ ഉറപ്പിച്ചിട്ടുള്ളത്.രണ്ടും മൂന്നും സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനും ലക്നൗ സൂപ്പർ ജയന്റ്സിനും 15 പോയന്റുവീതമാണ് ഉള്ളത്.
ഇന്നലത്തെ മത്സരം വിജയിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 14 പോയന്റുമായി നാലാം സ്ഥാനത്താണ്.തോട്ടുപിന്നിലായി അഞ്ചാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസും (14 പോയന്റ്) ആറാമത് രാജസ്ഥാൻ റോയൽസും( 14).അടുത്ത സ്ഥാനങ്ങളിലുള്ള കൊൽക്കത്ത,പഞ്ചാബ് എന്നിവർക്ക് 12 പോയന്റാണുള്ളത്.
എല്ലാവർക്കും ഇനി ഒരോ മത്സരങ്ങളാണ് ബാക്കിയുള്ളത്.മൂന്നു ടീമുകൾ ഇപ്പോൾ തന്നെ 15 അല്ലെങ്കിൽ മുകളിൽ പോയന്റുള്ളവരായതിനാൽ പ്രധാന മത്സരം നടക്കുന്നത് നാലാം സ്ഥാനത്തേക്കാണ്.അതിനാൽ തന്നെ പഞ്ചാബിനും രാജസ്ഥാനും ഇന്നത്തെ മത്സരം നിർണായകമാണ്.