/kalakaumudi/media/post_banners/5e362e6788102293b9aeb3975e2132c6697ede97700f25bebfb18b48d54765cd.jpg)
ധരംശാല: ഐപിഎല്ലില്‍ വിധി നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സ് ബാറ്റ് ചെയ്യും.ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു.വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.
പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല.13 കളിയില്‍ 12 പോയിന്റ് വീതമാണ് ഇരു ടീമുള്‍ക്കുമുള്ളത്.പ്ലേ ഓഫിലെത്താന്‍ പതിനാറ് പോയന്റെങ്കിലും വേണ്ടതിനാല്‍ ഇന്ന് ജയിച്ചാലും മറ്റുടീമുകളുടെ മത്സരഫലങ്ങള്‍ ആശ്രയിച്ചെ ഇരു ടീമിനും മുന്നേറാനാവു.പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ ആറാനതും പഞ്ചാബ് എട്ടാമതുമാണ്.
പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍,പ്രഭ്‌സിമ്രാന്‍ സിംഗ്,അഥര്‍വ തൈഡ, ലിയാം ലിവിംഗ്സ്റ്റണ്‍,സാം കറന്‍,ജിതേഷ് ശര്‍മ,ഷാരൂഖ് ഖാന്‍,ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍,കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ്.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ട്ലര്‍, യശസ്വി ജയ്സ്വാള്‍,സഞ്ജു സാംസണ്‍,ദേവ്ദത്ത് പടിക്കല്‍,ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആഡം സാംപ,ട്രന്റ് ബോള്‍ട്ട്,നവ്ദീപ് സൈനി,സന്ദീപ് ശര്‍മ, യുവേന്ദ്ര ചാഹല്‍.