ഹോം ഗ്രൗണ്ടിൽ രാജസ്ഥാന് ഇന്ന് ആദ്യ കളി; ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് ടോസ് നഷ്ടം

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും.ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും

author-image
Lekshmi
New Update
ഹോം ഗ്രൗണ്ടിൽ രാജസ്ഥാന് ഇന്ന് ആദ്യ കളി; ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് ടോസ് നഷ്ടം

ജയ്പൂര്‍: ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും.ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും.ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ സഞ്ജു സംസാണ്‍ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു.ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തി.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തിരികെയെത്തുന്നത്.അതേസമയം, ലഖ്‌നൗ നിരയില്‍ ക്വിന്റണ്‍ ഡി കോക്ക് ഇന്നും പുറത്തിരിക്കും.തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ട് സഞ്ജുവും സംഘവുമിറങ്ങുന്നത്.

Rajasthan Royals lucknow super giants