വിജയക്കുതിപ്പ് തുടരാൻ സഞ്ജു സാംസൺ; പഞ്ചാബിനെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്

ഐപിഎൽ പതിനാറാം സീസണില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ്.

author-image
Lekshmi
New Update
വിജയക്കുതിപ്പ് തുടരാൻ സഞ്ജു സാംസൺ; പഞ്ചാബിനെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്

ഗുവാഹത്തി: ഐപിഎൽ പതിനാറാം സീസണില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ്.പഞ്ചാബ് കിംഗ്സിനെതിരായ രണ്ടാം പോരാട്ടത്തില്‍ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിഗ് തെരഞ്ഞെടുത്തു.

വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് സഞ്ജുവിന്‍റെ രാജസ്ഥാനും ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബും രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ ഹൈദരാബാദിനെയും പഞ്ചാബ് കൊല്‍ക്കത്തയെയും വീഴ്ത്തിയിരുന്നു.രാത്രി 7.30 ഗുവാഹത്തി ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

രാജസ്ഥാന്‍ ടീമില്‍ വിദേശതാരങ്ങളായി ജോസ് ബട്‌ലര്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ട്രെന്‍റ് ബോള്‍ട്ട്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് ടീമില്‍ കാഗിസോ റബാദ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ പ‍ഞ്ചാബും തയാറായില്ല.

 

 

punjab kings Rajasthan Royals