/kalakaumudi/media/post_banners/7c61695a34cddaf923d9cf63dbde56517a70f92e4a317f380549b96d5a10291b.jpg)
ജയ്പൂര്‍: ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന് ഇന്ന് നിര്‍ണായക ദിവസം. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലാണ് മത്സരം.പോയന്റ് പട്ടികയില്‍ രാജസ്ഥാന്‍ നാലാമതും ഹൈദരാബാദ് അവസാന സ്ഥാനത്തുമാണ്.
സീസണില്‍ ഗംഭീരതുടക്കം കുറിച്ച രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ തകര്‍ന്നടിയുകയാണ്. ആദ്യ അഞ്ച് കളികളില്‍ നാലും ജയിച്ചപ്പോള്‍ പിന്നീടുള്ള അഞ്ചെണ്ണില്‍ ഒറ്റ കളി മാത്രമാണ് ജയിച്ചത്. സീസണിലെ ആദ്യ പകുതി തീരുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്.
എന്നാല്‍ അതും സുരക്ഷിതമല്ല. കാരണം അഞ്ചും ആറും ഏഴും സ്ഥാനത്തുള്ള ബാംഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും 10 പോയന്റ് വീതമാണുള്ളത്. റണ്‍റേറ്റിന്റെ ബലത്തിലാണ് ഇപ്പോഴത്തെ നാലാം സ്ഥാനം.പിന്നില്‍ നിന്ന് കൊല്‍ക്കത്തയുടേയും ഡല്‍ഹിയുടേയും കുതിച്ചുവരവ് രാജസ്ഥാന് ഭീഷണിയാണ്. നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്.
ബാറ്റിംഗിലെ നെടുംതൂണുകളായ ജോസ് ബട്ട്‌ലറും ക്യാപ്റ്റന്‍ സഞ്ജുവും നിരാശപ്പെടുത്തുന്നതാണ് രാജസ്ഥാന്റെ മോശം പ്രകടനത്തിന് കാരണം. ടീം സെലക്ഷനിലും പാളിച്ചകളേറെ. ജോ റൂട്ടിന് ഐപിഎല്‍ അരങ്ങേറ്റം കൊടുത്ത് ബാറ്റിംഗ് നിരയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. 10 കളികളില്‍ 10 പോയന്റാണ് നിലവില്‍ രാജസ്ഥാന്. എന്നാല്‍ ഇനിയും ശ്രദ്ധിച്ച് കളിച്ചില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകള്‍ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകും.
ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ഹൈദരാബാദിന്റെ പ്രശ്‌നം. കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയോടെ കയ്യില്‍ കിട്ടിയ കളിയാണ് നശിപ്പിച്ചത്. മായങ്ക് അഗര്‍വാള്‍,രാഹുല്‍ ത്രിപാഠി തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയാവുന്നത്.
ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രാമും, ഹെന്റിച്ച് ക്ലാസനും മാത്രമാണ് പൊരുതുന്നത്. ഭുവനേശ്വര്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ബൗളിംഗ് നിരയുടേത് മെച്ചപ്പെട്ട പ്രകടനമാണ്. സീസണില്‍ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 72 റണ്‍സിന്റെ വമ്പന്‍ ജയം നേടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
