രാജ്‌കോട്ട് ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ്, ടീമില്‍ സര്‍ഫ്രാസും ധ്രുവും

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ടീമില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പുതുമുഖങ്ങളായ സര്‍ഫ്രാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചു.

author-image
Web Desk
New Update
രാജ്‌കോട്ട് ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ്, ടീമില്‍ സര്‍ഫ്രാസും ധ്രുവും

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ടീമില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പുതുമുഖങ്ങളായ സര്‍ഫ്രാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചു. പരിക്കേറ്റ കെ എല്‍ രാഹുലിന് പകരമാണ് സര്‍ഫ്രാസ് ടീമിലെത്തിയത്.

കെ എസ് ഭരതിന് പകരമാണ് ധ്രുവ് ജുറേല്‍ കളിക്കുന്നത്. അക്‌സര്‍ പട്ടേലും മൂന്നാം ടെസ്റ്റില്‍ കളിക്കുന്നില്ല. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ?ഗില്‍, രജത് പാട്ടിദാര്‍, സര്‍ഫ്രാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇം?ഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

india cricket england rajkot cricket test