സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇനി നിരഞ്ജന്‍ ഷാ ക്രിക്കറ്റ് സ്റ്റേഡിയം

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യും.

author-image
Athira.K.S
New Update
സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇനി നിരഞ്ജന്‍ ഷാ ക്രിക്കറ്റ് സ്റ്റേഡിയം

രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യും. ഫെബ്രുവരി 14 മുതല്‍ മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷായുടെ പേരിലായിരിക്കും ക്രിക്കറ്റ് സ്റ്റേഡിയം അറിയപ്പെടുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്നു.

15ന് നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ മുന്നോടിയായിട്ടാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നത്. ദേശീയ - അന്തര്‍ദേശീയ തലത്തില്‍ നിരഞ്ജന്‍ ഷാ നല്‍കിയ സംഭാവന മാനിച്ചാണ് സ്റ്റേഡിയത്തിന് പേര് നല്‍കുന്നതെന്ന് എസ്സിഎ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

 

sports updates sports news Latest News