/kalakaumudi/media/post_banners/3d05d07b5d72100e08da4aea6ee59dff1530d5c4ec3e27f72e6c6bf7292b3e29.jpg)
പട്ന: രഞ്ജി ക്രിക്കറ്റില്‍ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ കേരളത്തെ പിന്നിലാക്കി ബീഹാറിന് ഒന്നാമിന്നിങ്‌സ് ലീഡ്. ഒന്നാമിന്നിങ്‌സില്‍ കേരളം 227 റണ്‍സിന് പുറത്തായിരുന്നു. ബീഹാര്‍ ഒന്നാമിന്നിങ്‌സില്‍ അഞ്ചുവിക്കറ്റിന് 270 റണ്‍സെടുത്തു. സാകിബുള്‍ ഗനിയുടെയും ബല്‍ജീത് സിങിന്റയും മികച്ച പ്രകടനത്തിലാണ് ബീഹാര്‍ ലീഡിലെത്തിയത്. സാകിബുള്‍ ഗനിയുടെ സെഞ്ച്വറി ടീമിന് കൂടുതല്‍ കരുത്തായി.
കേരളത്തിനായി അരങ്ങേറ്റക്കാരന്‍ അഖിന്‍ സത്താര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാലിനും രണ്ടുവിക്കറ്റുണ്ട്. നേരത്തേ കേരളത്തിനായി ഒന്നാമിന്നിങ്‌സില്‍ ശ്രേയസ് ഗോപാല്‍ സെഞ്ചുറി (137) നേടി. അക്ഷയ് ചന്ദ്രന്‍ 37 റണ്‍സെടുത്തു. ബാക്കി ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.