രഞ്ജി ട്രോഫി; ഫൈനലില്‍ പിടിമുറുക്കി മുംബൈ; വിദര്‍ഭ 105 റണ്‍സിന് പുറത്ത്

രഞ്ജി ട്രോഫി ഫൈനലില്‍ വിര്‍ഭയെ ഒന്നാം ഇന്നിങ്‌സില്‍ 105 റണ്‍സിന് പുറത്താക്കി മുംബൈ.

author-image
Athira
New Update
രഞ്ജി ട്രോഫി; ഫൈനലില്‍ പിടിമുറുക്കി മുംബൈ; വിദര്‍ഭ 105 റണ്‍സിന്  പുറത്ത്

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിര്‍ഭയെ ഒന്നാം ഇന്നിങ്‌സില്‍ 105 റണ്‍സിന് പുറത്താക്കി മുംബൈ. മൂന്നിന് 31 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിര്‍ഭയെ പെട്ടന്ന് തന്നെ മുംബൈ കീഴ്‌പ്പെടുത്തി. വിദര്‍ഭ നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. യാഷ് രാത്തോഡ്(27) ആണ് ടോപ്‌സ്‌കോറര്‍. നേരത്തെ മുംബൈ ഒന്നാം ഇന്നിങ്‌സില്‍ വാലറ്റത്ത് ശാര്‍ദുല്‍ ഠാക്കൂറിന്റെ(75) രക്ഷാപ്രവര്‍ത്തനത്തിന്റെ ബലത്തില്‍ 224 റണ്‍സ് നേടി.

ആദ്യദിനം 13 വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ദിനം ഒമ്പത് വിക്കറ്റ് വീണു. രണ്ടാം ഇന്നിങ്‌സിലും മുംബൈക്ക് ഓപ്പണര്‍മാരെ വേഗത്തില്‍ നഷ്ടമായെങ്കിലും മുന്‍ ഇന്ത്യന്‍ താരം രഹാനയും(58) മുഷീര്‍ ഖാനും(51) ചേര്‍ന്ന് ലീഡ് ഉയര്‍ത്തി. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 141 റണ്‍സെടുത്തിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 107 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ മുംബൈയുടെ ആകെ ലീഡ് 260 റണ്‍സായി.

ഫൈനല്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ വിദര്‍ഭയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ ആദ്യ ഇന്നിങ്സില്‍ 224 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ ഷര്‍ദ്ദുല്‍ താക്കൂറാണ് (75) മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭയും തകര്‍ച്ചയോടെയാണ് ആരംഭിച്ചത്. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ.

ധ്രുവ് ഷോറെയ് (0), അമന്‍ മൊഖഡെ (8), കരുണ്‍ നായര്‍ (0) എന്നിവരെയാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. 21 റണ്‍സെടുത്ത ഓപ്പണര്‍ അഥര്‍വ തൈഡെയ്ക്കൊപ്പം ആദിത്യ താക്കറെയാണ് ക്രീസിലുള്ളത്. 69 പന്തില്‍ 75 റണ്‍സെടുത്ത ഷര്‍ദ്ദുല്‍ താക്കൂറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. എട്ട് ബൗണ്ടറിയും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പൃഥ്വി ഷാ (46), ഭൂപെന്‍ ലാല്‍വാനി (37), തുഷാര്‍ ദേശ്പാണ്ഡെ (14), ഷംസ് മുലാനി (13) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയിരുന്നു.

 

sports news Latest News sports updates