രഞ്ജി ട്രോഫി; മുംബൈ ടീമിന് രക്ഷകനായി മുഷീര്‍ ഖാന്‍

രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് മുഷീര്‍ ഖാന്‍.

author-image
Athira
New Update
രഞ്ജി ട്രോഫി; മുംബൈ ടീമിന് രക്ഷകനായി മുഷീര്‍ ഖാന്‍

മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് മുഷീര്‍ ഖാന്‍. ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇരട്ട സെഞ്ചറി നേടിയ മുഷീര്‍ ഖാന്റെ കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ മുംബൈ 384 റണ്‍സ് നേടി. 357 പന്തു നേരിട്ട താരം 203 റണ്‍സുമായി പുറത്താകാതെ നിന്നു.

അര്‍ധ സെഞ്ചറി നേടിയ ഹാര്‍ദിക് തമോര്‍ (57) ഒഴികെയുള്ള ബാറ്റര്‍മാര്‍ മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (3), ഷാംസ് മുലാനി (6), സൂര്യാന്‍ഷ് ഷെഡ്‌ഗെ (20), ശാര്‍ദുല്‍ ഠാക്കൂര്‍ (17), തുഷ് കൊട്ടിയാന്‍ (7), മോഹിത് അവാസ്തി (2), തുഷാര്‍ ദേശ്പാണ്ഡെ (0) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോര്‍.

 

 

sports news Latest News sports updates