രഞ്ജി ട്രോഫി ; സച്ചിന്‍ ബേബിക്ക് സെഞ്ച്വറി, 148 പന്തില്‍ 131 റണ്‍സ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രണ്ടാം ഇന്നിംങ്‌സില്‍ അസമിനെതിരെ ഇന്ത്യക്ക് മികച്ച നേട്ടം.

author-image
Athira
New Update
രഞ്ജി ട്രോഫി ; സച്ചിന്‍ ബേബിക്ക് സെഞ്ച്വറി, 148 പന്തില്‍ 131 റണ്‍സ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രണ്ടാം ഇന്നിംങ്‌സില്‍ അസമിനെതിരെ ഇന്ത്യക്ക് മികച്ച നേട്ടം. സച്ചിന്‍ ബേബി നേടിയ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ രണ്ടാം ദിനം 419 രണ്‍സിന് ഓള്‍ ഔട്ടായി. 148 പന്തില്‍ നിന്ന് 131 റണ്‍സാണ് താരം നേടിയത്.

രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയിലാണ് കേരളം അസമിനെതിരെ പൊരുതി തുടങ്ങിയത്. ഒന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് വൈകി തുടങ്ങിയ മത്സരത്തില്‍ കേരളം ഒരു വിക്കറ്റിന് 141 റണ്‍സെടുത്തിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമ്മേലിന്റെ ബാറ്റിംഗാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 95 പന്തുകള്‍ നേരിട്ട കുന്നുന്മേല്‍ 83 റണ്‍സെടുത്ത് പുറത്തായി. ആദ്യ വിക്കറ്റില്‍ കുന്നുമ്മേലിനൊപ്പം കൃഷ്ണപ്രസാദ് 133 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

രണ്ടാം ദിനം കൃഷ്ണ പ്രസാദ്- രോഹന്‍ പ്രേം ടീം കേരളത്തെ മുന്നോട്ട് നയിച്ചു. 116 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി തികച്ച് രോഹന്‍ പ്രേം പുറത്തായി. തൊട്ടുപിന്നാലെ കൃഷ്ണപ്രസാദിനും (80) മടങ്ങേണ്ടിവന്നു. പിന്നീട് ക്രീസിലെത്തിയ വിഷ്ണു വിനോദും (19) അക്ഷയ് ചന്ദ്രനും (0) നിരാശപ്പെടുത്തി. ശ്രേയസ് ഗോപാല്‍ (18), ജലജ് സക്സേന (1) എന്നിവര്‍ പിടിച്ചുനില്‍ക്കാതെ അതിവേഗം മടങ്ങി.

മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സച്ചിന്‍ ബേബി ക്രീസിലുറച്ചുനിന്നു. വാലറ്റത്തെ താരത്തിന്റെ പോരാട്ടം കേരളത്തെ 400 കടത്തി. ബേസില്‍ തമ്പി (16), എം ഡി നിഥീഷ് (12) എന്നിവര്‍ സച്ചിന്‍ ബേബിയ്ക്ക് പിന്തുണ നല്‍കി. 148 പന്തില്‍ നിന്ന് 131 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. അസമിന് വേണ്ടി മുക്താര്‍ ഹുസൈനും രാഹുല്‍ സിങ്ങും മൂന്നും സിദ്ധാര്‍ത്ഥ് ശര്‍മ്മ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

 

news updates sports news Latest News