സഞ്ജുവും ഞാനും സഹോദരങ്ങളെപ്പോലെയാണ്, കളിക്കളത്തില്‍ ബന്ധങ്ങളില്ല; രവിചന്ദ്രന്‍ അശ്വിന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്.

author-image
Athira
New Update
സഞ്ജുവും ഞാനും സഹോദരങ്ങളെപ്പോലെയാണ്, കളിക്കളത്തില്‍ ബന്ധങ്ങളില്ല; രവിചന്ദ്രന്‍ അശ്വിന്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ടീമിലെ മറ്റൊരു ആകര്‍ഷണമാണ് വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രവിചന്ദ്രന്‍ അശ്വിന്‍ മലയാളി താരത്തിന്റെ കളിക്കളത്തിലെ മികവിനെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പറയുകയാണ്.

താനും സഞ്ജുവും സഹോദരങ്ങളെ പോലെയാണെമന്നും പക്ഷെ കളിക്കളത്തില്‍ ഇതെല്ലാം ഒഴിവാക്കും അവിടെ തന്റെയും സഞ്ജുവിന്റെയും ക്രിക്കറ്ര് അറിവുകള്‍ക്കാണ് വിലയെന്നും താരം പറഞ്ഞു.

കളിക്കളത്തിന് പുറത്ത് സഞ്ജുവിന് മികച്ച വ്യക്തിത്വം ആണെന്നും ഗ്രൗണ്ടില്‍ കാണുന്നത് പോലെയല്ല പുറത്തുള്ള സ്വഭാവമെന്നും അശ്വിന്‍ പറയുന്നു. അശ്വിനും സഞ്ജുവും തമ്മില്‍ പുറത്തെ ബന്ധമല്ല കളിക്കളത്തിലുള്ളതെന്നും അശ്വിന്‍ വ്യക്തമാക്കി. സഞ്ജുവിന് ഭാഷകള്‍ നന്നായി അറിയാം കളിക്കളത്തിന് പുറത്ത് താരം ഒരുപാട് തമാശകള്‍ പറയും. സിനിമയിലെ തമാശകളും പറയും.

sports news Latest News sports updates