ഐപിഎല്‍ 2023; ഇത്തവണ പവര്‍പ്ലേ പവറാക്കി മുഹമ്മദ് സിറാജ്

ഐപിഎല്‍ പതിനാറാം സീസണില്‍ പവര്‍പ്ലേയില്‍ 50 ഡോട് ബോളുകളെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ് ഈ സീസണിലെ 12 ഓവറുകള്‍ക്കിടെയാണ് സിറാജ് ഈ നേട്ടം സ്വന്തമാക്കിയത്.

author-image
Lekshmi
New Update
ഐപിഎല്‍ 2023; ഇത്തവണ പവര്‍പ്ലേ പവറാക്കി മുഹമ്മദ് സിറാജ്

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ പവര്‍പ്ലേയില്‍ 50 ഡോട് ബോളുകളെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ് ഈ സീസണിലെ 12 ഓവറുകള്‍ക്കിടെയാണ് സിറാജ് ഈ നേട്ടം സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രണ്ട് ഓവറുകള്‍ പവര്‍പ്ലേയ്ക്കിടെ എറിഞ്ഞ സിറാജ് ആറ് റണ്‍സേ വഴങ്ങിയുള്ളൂ.ഇതില്‍ ഏഴ് പന്തുകള്‍ ഡോട് ബോളായിരുന്നു.സ്റ്റാര്‍ സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്താക്കുകയും ചെയ്‌തു സിറാജ്.

ആര്‍സിബി ഇന്നിംഗ്‌സിൽ മുഹമ്മദ് സിറാജിന്‍റെ ആദ്യ ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാരായ ദേവോണ്‍ കോണ്‍വേയും റുതുരാജ് ഗെയ്‌ക്‌വാദും ചേര്‍ന്ന് മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്.ഇതില്‍ നാല് പന്തുകള്‍ ഡോട്‌ ബോളായി.നാല് പന്തിലും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നത് കോണ്‍വേയ്‌ക്ക്.

ഒരോവറിന്‍റെ ഇടവേളയില്‍ സിറാജ് വീണ്ടും പന്തെടുത്തപ്പോള്‍ ആദ്യ ബോളില്‍ ഗെയ്‌ക്‌വാദ് റണ്ണൊന്നും നേടിയില്ല. രണ്ടാം പന്തില്‍ ഗെയ്‌ക്‌വാദ്(3 റണ്‍സ്) വെയ്‌ന്‍ പാര്‍നലിന്‍റെ കൈകളിലെത്തി.മൂന്നാം പന്ത് രഹാനെ പാഴാക്കി.നാലാം പന്തില്‍ രഹാനെയും അഞ്ചാം ബോളില്‍ കോണ്‍വേയും ആറാം പന്തില്‍ രഹാനെയും സിംഗിളുകള്‍ കണ്ടെത്തി.

mohammed siraj csk rcb