'റയല്‍ മാഡ്രിഡ്' സ്പാനിഷ് സൂപ്പര്‍ കപ്പ് ഉയര്‍ത്തി, എല്‍ ക്ലാസിക്കോയില്‍ പുത്തന്‍ ചരിത്രം

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയെ തകര്‍ത്ത് ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്.13-ാം തവണയാണ് റയല്‍ സൂപ്പര്‍ കപ്പ് നേടി ചാമ്പ്യന്മാരാകുന്നത്.

author-image
Athira
New Update
'റയല്‍ മാഡ്രിഡ്' സ്പാനിഷ് സൂപ്പര്‍ കപ്പ് ഉയര്‍ത്തി, എല്‍ ക്ലാസിക്കോയില്‍ പുത്തന്‍ ചരിത്രം

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയെ തകര്‍ത്ത് ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്.13-ാം തവണയാണ് റയല്‍ സൂപ്പര്‍ കപ്പ് നേടി ചാമ്പ്യന്മാരാകുന്നത്. റയല്‍ ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരുമായ ബാഴ്സലോണയെ തോല്‍പിച്ചു. 4-1 ഗോളിനായിരുന്നു റയലിന്റെ ആധികാരിക ജയം. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കാണ് റയലിന് തുണയായത്. മറ്റൊരു ബ്രസീലിയന്‍ താരമായ റോഡ്രിഡോ ആയിരുന്നു റയലിന്റെ നാലാം ഗോള്‍ നേടിയത്.

21ാം നൂറ്റാണ്ടിലെ എല്‍ ക്ലാസിക്കോയുടെ ചരിത്രത്തില്‍ ആദ്യ 39 മിനിറ്റിനുള്ളില്‍ ഹാട്രിക് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ കളിക്കാരനെന്ന റെക്കോഡ് വിനീഷ്യസ് ജൂനിയര്‍ സ്വന്തമാക്കി. എല്‍ ക്ലാസിക്കോയിലെ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടുന്ന ആദ്യത്തെ കളിക്കാരനെന്ന നേട്ടവും താരത്തിന്റെ പേരിലായിരിക്കുകയാണ്.

 

റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് ബാഴ്സയുടെ ആശ്വാസഗോള്‍ നേടിയത്. എഴുപത്തിയൊന്നാം മിനിറ്റില്‍ അറോഹോ ചുവപ്പുകാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് ബാഴ്സ കളി പുര്‍ത്തിയാക്കിയത്. സീസണില്‍ രണ്ടാം തവണയാണ് റയല്‍ എല്‍ ക്ലാസിക്കോയില്‍ ജയം നേടുന്നത്

sports updates sports news Latest News