എട്ടാംതവണയും ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 1000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്‌ലി . സച്ചിൻ ടെൻഡുൽക്കറുടെ (7) പേരിലുണ്ടായിരുന്ന റെക്കോഡാണ് മറികടന്നത്. ശ്രീലങ്കയുമായുള്ള മത്സരത്തിനിടെയായിരുന്നു ഈ നേട്ടം.
2011, 2012, 2013, 2014, 2017, 2018, 2019 വർഷങ്ങളിലും നാലക്കം കണ്ടിരുന്നു. സെഞ്ചുറി കണക്കിലും സച്ചിന്റെ റെക്കോഡിന് ഒപ്പമെത്താനുള്ള അവസരം അദ്ദേഹം പാഴാക്കി. കോഹ്‌ലിക്ക് 48 സെഞ്ചുറിയുണ്ട്, സച്ചിന് 49 സെഞ്ചുറിയും .
ലങ്കയ്ക്കെതിരെ 88 റണ്ണിനാണ് കോഹ്‌ലി പുറത്തായത്. ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ 85 റണ്ണിനും ന്യൂസിലൻഡി നെതിരെ 95 റണ്ണിനും മടങ്ങിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിലാകെ 78 തവണയാണ് വലംകൈയൻ മൂന്നക്കം കണ്ടത്.