വെളിച്ചക്കുറവ്; രഞ്ജി ട്രോഫി ടൂര്‍ണമെന്റ് രണ്ടാം മത്സരം വൈകുന്നു..

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം മത്സരം വെളിച്ചക്കുറവ് മൂലം വൈകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

author-image
Athira
New Update
വെളിച്ചക്കുറവ്; രഞ്ജി ട്രോഫി ടൂര്‍ണമെന്റ് രണ്ടാം മത്സരം വൈകുന്നു..

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം മത്സരം വെളിച്ചക്കുറവ് മൂലം വൈകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റുചില മത്സരങ്ങളും വെളിച്ചക്കുറവിനെ തുടര്‍ന്ന് വൈകുന്നുണ്ട്. ത്രിപുര-തമിഴ്നാട്, ഉത്തര്‍പ്രദേശ്-ബംഗാള്‍ മത്സരങ്ങളും വൈകുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയം മഞ്ഞില്‍ മൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടു. കാണ്‍പൂരിലെ 50-ാം രഞ്ജി ട്രോഫി മത്സരമാണ് ഇന്ന് ആരംഭിക്കേണ്ടത്. ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് സമനില വഴങ്ങിയ കേരളത്തിന് ഇന്ന് തുടങ്ങുന്ന മത്സരം നിര്‍ണായകമാണ്.

news updates sports news Latest News