/kalakaumudi/media/post_banners/266fd88e9cb09f8a2b2b475b7f40c233f76cbcc66dd10bafc374199740098360.jpg)
റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഛത്തീസ്ഗഢ് കേരളത്തിനെതിരെ 100-4 എന്ന നിലയില്‍. ഛത്തീസ്ഗഢ് 150 റണ്‍സിന് പിറകില്‍. 50 റണ്‍സുമായി സഞ്ജീത് ദേശായിയും 1 റണ്‍സുമായി എക്‌നാതും ആണ് ക്രീസില്‍. കേരളത്തിനായി നിധീഷ് 2 വിക്കറ്റും ബേസില്‍ തമ്പിയും ജലജ് സക്‌സേനയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിനായി മുഹമ്മദ് അസറുദ്ദീന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. മുഹമ്മദ് അസറുദ്ദീന്‍ 104 പന്തില്‍ 85 റണ്‍സ് നേടി. ഛത്തീസ്ഗഢിനായി ആശിഷ് ചൗഹാന്‍ നാല് വിക്കറ്റും രവി കിരണ്‍ അജയ് മണ്ടാല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വിഴ്ത്തി.