പന്ത് മികച്ച രീതിയില്‍ മടങ്ങി വരുന്നത് കാണാന്‍ ആഗ്രഹിക്കുന്നു; റിക്കി പോണ്ടിംഗ്

ഇന്ത്യന്‍ പ്രാമിയര്‍ ലീഗിന്റെ 17-ാം പതിപ്പില്‍ റിഷഭ് തിരിച്ചെത്തുമെന്ന് റി്‌പ്പോര്‍ട്ടുകള്‍.

author-image
Athira
New Update
പന്ത് മികച്ച രീതിയില്‍ മടങ്ങി വരുന്നത് കാണാന്‍ ആഗ്രഹിക്കുന്നു; റിക്കി പോണ്ടിംഗ്

ഡല്‍ഹി: ഇന്ത്യന്‍ പ്രാമിയര്‍ ലീഗിന്റെ 17-ാം പതിപ്പില്‍ റിഷഭ് തിരിച്ചെത്തുമെന്ന് റി്‌പ്പോര്‍ട്ടുകള്‍. വാഹനാപകടത്തില്‍ പരിക്കേറ്ര് ചികിത്സയിലായിരുന്ന പന്ത് കായികക്ഷമത വീണ്ടെടുത്തുവെന്ന് ദേശീയ ക്രിക്കര്‌റ് അക്കാദമി അറിയിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സിലെ പന്തിന്റെ റോളിനെ കുറിച്ച് വ്യക്തത വരുത്തുകയാണ് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ്. ശാരീരികക്ഷമത വീണ്ടെടുത്തുവെങ്കിലും നേരിട്ട് നായക പദവി നല്‍കുന്നത് വലിയ തീരുമാനമാണ്.

ഇക്കാര്യത്തില്‍ ഡല്‍ഹി മാനേജ്‌മെന്റ് ഒരു തീരുമാനം എടുക്കും. കഴിഞ്ഞ രണ്ടാഴ്ച പന്ത് ചില പരിശീലന മത്സരങ്ങളില്‍ പങ്കെടുത്തു. അത് ഡല്‍ഹി ക്യാപിറ്റല്‍സിന് ആവേശം നല്‍കുന്നതാണെന്നും പോണ്ടിംഗ് പറഞ്ഞു.

ഐപിഎല്ലിന് തയ്യാറെടുക്കാന്‍ ആവശ്യമായ സമയം റിഷഭ് പന്തിന് ലഭിച്ചിട്ടില്ല. ഒരു വര്‍ഷത്തോളം താരത്തിന് പരിക്ക് മൂലം ക്രിക്കറ്റ് നഷ്ടമായി. പന്ത് മികച്ച രീതിയില്‍ തിരിച്ചുവരുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി.

 

sports news Latest News sports updates